ധീരം ധനന്‍ജയ, ശ്രീലങ്കയ്ക്ക് വലിയ ലീഡ്

Dhananjaya

ഗോളിലെ രണ്ടാം ടെസ്റ്റിൽ വിന്‍ഡീസ് പ്രതീക്ഷകള്‍ക്ക് വിലങ്ങ് തടിയായി ശ്രീലങ്കയുടെ ധനന്‍ജയ ഡി സിൽവ. താരം പുറത്താകാതെ നേടിയ 153 റൺസിന്റെ ബലത്തിൽ നാലാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക 328/8 എന്ന നിലയിലാണ്.

279 റൺസിന്റെ ലീഡാണ് ടീമിന്റെ കൈവശമുള്ളത്. പതും നിസ്സങ്കയാണ്(66) റൺസ് കണ്ടെത്തിയ മറ്റൊരു താരം. 221/8 എന്ന നിലയിലേക്ക് വീണ ലങ്കയെ 9ാം വിക്കറ്റിൽ ധനന്‍ജയയും ലസിത് എംബുല്‍ദേനിയയും ചേര്‍ന്ന് 107 റൺസ് നേടിയാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്.

വിന്‍ഡീസ് ബൗളര്‍മാരിൽ വീരസാമി പെരുമാള്‍ മൂന്നും റോസ്ടൺ ചേസ് രണ്ടും വിക്കറ്റാണ് നേടിയത്.

Previous articleമധ്യപ്രദേശിന് എതിരെ സമനില, കേരളം ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിന്ന് പുറത്ത്
Next articleവെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, മാലിക്കും സര്‍ഫ്രാസും പുറത്ത്