ന്യൂസിലാണ്ടിനെ കരുതുറ്റ നിലയിലേക്ക് നയിച്ച് അരങ്ങേറ്റക്കാരൻ ഡെവൺ കോൺവേയുടെ ശതകം

Devonconway

ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റിൽ ഒന്നാം ദിവസം മികച്ച നിലയിലെത്തി ന്യൂസിലാണ്ട്. ഡെവൺ കോൺവേയുടെ ശതകത്തിന്റെ ബലത്തിൽ 246 റൺസാണ് ന്യൂസിലാണ്ട് 3 വിക്കറ്റ് നഷ്ടത്തിൽ ഒന്നാം ദിവസം നേടിയത്. നാലാം വിക്കറ്റിൽ 132 റൺസാണ് കോൺവേ – നിക്കോൾസ് കൂട്ടുകെട്ട് നേടിയത്. കോൺവേ 136 റൺസും ഹെൻറി നിക്കോൾസ് 46 റൺസും നേടിയാണ് ന്യൂസിലാണ്ടിനായി മികവ് പുലര്‍ത്തിയത്.

ഇംഗ്ലണ്ടിന് വേണ്ടി ഒല്ലി റോബിൻസൺ 2 വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റും നേടി. ടോം ലാഥം(23), കെയിൻ വില്യംസൺ(13), റോസ് ടെയിലര്‍(14) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസിലാണ്ടിന് നഷ്ടമായത്.

 

Previous article“ബാഴ്സലോണ തനിക്ക് ഇതുവരെ പുതിയ കരാർ ഓഫർ ചെയ്തിട്ടില്ല” – ഡെംബലെ
Next articleഓസ്ട്രേലിയയിലെ സാഹചര്യങ്ങൾ അവ‍‍ര്‍ക്ക് അനുകൂലമാകേണ്ടതായിരുന്നിട്ടും അതുണ്ടായില്ലല്ലോ – രവി ശാസ്ത്രി