ഡൊമനിക് കോര്‍ക്ക് ടി20 പരിശീലകനായി എത്തുന്നു

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡൊമിനിക് കോര്‍ക്ക് ഡെര്‍ബിഷയറിന്റെ ടി20 കോച്ചായി നിയമിതനായി. മുന്‍ ഡെര്‍ബിഷയര്‍ താരം കൂടിയാണ് ഈ മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍. ഈ വര്‍ഷത്തെ ടി20 വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ ടീമിനെ പരിശീലിപ്പിക്കുക എന്ന ദൗത്യമാണ് കോര്‍ക്കിനെ ഏല്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണില്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്നു കോര്‍ക്ക്. ഇത്തവണ മുഖ്യ കോച്ചിന്റെ ചുമതലയാണ് താരം വഹിക്കുക. മുന്‍ ഇന്ത്യന്‍ കോച്ച് കൂടിയായിരുന്നു ന്യൂസിലാണ്ടിന്റെ ജോണ്‍ റൈറ്റില്‍ നിന്നാണ് കോര്‍ക്ക് ഈ ചുമതല ഏറ്റെടുക്കുന്നത്.

റൈറ്റ് കൗണ്ടിയുടെ ഉപദേശകനായി തുടരുമെന്നും ഡേവിഡ് ഹൗട്ടണ്‍(ഹെഡ് ഓഫ് ക്രിക്കറ്റ്), ,സ്റ്റീവ് കിര്‍ബി(സഹ പരിശീലകനും ബൗളിംഗ് കോച്ച്), മാല്‍ ലോയെ(ഹെഡ് ഓഫ് ഡെവലപ്മെന്റ്) എന്നിവരുമായി കോര്‍ക്ക് സഹകരിക്കുമെന്നും കൗണ്ടി അറിയിച്ചു.