ദിനേശ് രാംദിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം അറിയിച്ച് വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ദിനേശ് രാംദിന്‍. താന്‍ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ സജീവമായി തുടരും എന്നും താരം അറിയിച്ചിട്ടുണ്ട്.

വെസ്റ്റിന്‍ഡീസിനായി 74 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 71 ടി20 മത്സരങ്ങളിലും കളിച്ച താരം 4 ടെസ്റ്റ് ശതകങ്ങളും 2 ഏകദിന ശതകങ്ങളും സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലും വെസ്റ്റിന്‍ഡീസിനെ താരം നയിച്ചിരുന്നു.

ഡിസംബര്‍ 2019ൽ ആണ് രാംദിന്‍ അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. ഇന്ത്യയ്ക്കെതിരെ ടി20 ഫോര്‍മാറ്റിലായിരുന്നു ഈ മത്സരം.