“ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പ്രസ് ചെയ്യാനും ആകും, ഈ സീസൺ കഴിഞ്ഞും റൊണാൾഡോയെ നിലനിർത്താൻ ആണ് ആഗ്രഹിക്കുന്നത്” – ടെൻ ഹാഗ്

20220718 224555

ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കില്ല എന്ന് ആവർത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ്‌. ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിനൊപ്പം ഉണ്ടാകും. റൊണാൾഡോയെ ഉൾപ്പെടുത്തിയാണ് തന്റെയും ടീമിന്റെയും പ്ലാനുകൾ. റൊണാൾഡോക്ക് ഒപ്പം പ്രവർത്തിക്കാൻ താൻ കാത്തിരിക്കുകയാണ്. ഈ സീസൺ മാത്രമല്ല ഈ സീസൺ കഴിഞ്ഞും റൊണാൾഡോയെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും ടെൻ ഹാഗ് പറഞ്ഞു.

റൊണാൾഡോയ്ക്ക് തന്റെ ടാക്ടിക്സ് ആയ പ്രസിംഗ് ഫുട്ബോളിലും കളിക്കാൻ ആകും എന്ന് ടെൻ ഹാഗ് പറയുന്നു. റൊണാൾഡോ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അങ്ങനെ ഉള്ളവർക്ക് എല്ലാം ചെയ്യാൻ ആകും. ടെൻ ഹാഗ് പറഞ്ഞു. റൊണാൾഡോയ്ക്ക് വരും സീസന്റെ തുടക്കം നഷ്ടമായേക്കാം എന്നും എന്നാൽ റൊണാൾഡോയുടെ ഫിറ്റ്നസ് ഓർത്ത് ആർക്കും പേടിയില്ല എന്നും ടെൻഹാഗ് പറഞ്ഞു.