525/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് കേരളം, ഡല്‍ഹിയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം

- Advertisement -

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഒന്നാം ഇന്നിംഗ്സില്‍ 525 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം 9 വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ തങ്ങളുടെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 155 റണ്‍സ് നേടിയ നായകന്‍ സച്ചിന്‍ ബേബിയ്ക്കൊപ്പം റോബിന്‍ ഉത്തപ്പ(102), സല്‍മാന്‍ നിസാര്‍(77) എന്നിവരാണ് കേരള ബാറ്റിംഗില്‍ തിളങ്ങിയത്. തേജസ് ബരോക മൂന്നും ലളിത് യാദവ്, ശിവം ശര്‍മ്മ എന്നിവര്‍ രണ്ടും വിക്കറ്റാണ് ഡല്‍ഹിയ്ക്കായി നേടിയത്.

രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഡല്‍ഹി തങ്ങളുടെ ഇന്നിംഗ്സില്‍ 23/2 എന്ന നിലയിലാണ്. ധ്രുവ് ഷോറെ, നിതീഷ് റാണ എന്നിവര്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ അനുജ് റാവത്ത്(15), കുണാല്‍ ചന്ദേല എന്നിവരുടെ വിക്കറ്റാണ് ഡല്‍ഹിയ്ക്ക് നഷ്ടമായത്. കേരളത്തിന് വേണ്ടി സന്ദീപ് വാര്യറും ജലജ് സക്സേനയും ഓരോ വിക്കറ്റ് നേടി.

Advertisement