ചെന്നൈ സിറ്റിയെ തകർത്ത് പഞ്ചാബ് കരുത്ത്!!

- Advertisement -

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് വൻ പരാജയം. ഇന്ന് പഞ്ചാബിൽ വെച്ച് നടന്ന മത്സരത്തിൽ പഞ്ചാബ് എഫ് സിയാണ് ചെന്നൈ സിറ്റിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പഞ്ചാബിന്റെ വിജയം. മത്സരത്തിന്റെ അവസാന 12 മിനുട്ടുകളിൽ ആണ് നാലു ഗോളുകളും പിറന്നത്. കളിയുടെ 78ആം മിനുട്ടിൽ ഡികയിലൂടെ മിനേർവ ലീഡ് എടുത്തു.

തൊട്ടു പിറകെ മാൻസിയിലൂടെ ചെന്നൈ സിറ്റി സമനില നേടി. പക്ഷെ കളിയുടെ അവസാന നിമിഷങ്ങളിൽ കൂടുതൽ കരുത്തു കാണിച്ച പഞ്ചാബ് 87ആം മിനുട്ടിൽ മൊയിരങ്തമിലൂടെ ലീഡ് എടുക്കുകയും 90ആം മിനുട്ടിൽ ബാർബോസയിലൂടെ വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നേടുകയും ചെയ്തു. മിനേർവയുടെ ലീഗിലെ ആദ്യ വിജയമാണിത്. ചെന്നൈ സിറ്റിയുടെ ആദ്യ പരാജയവും.

Advertisement