വിരാട് കോഹ്‍ലി 40 വയസ്സ് വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കും – ദീപ് ദാസ്ഗുപ്ത

- Advertisement -

അടുത്തിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി തന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഭാവിയെക്കുറിച്ച് പറഞ്ഞിരുന്നു. ഏതാനും വര്‍ഷം കഴിഞ്ഞാല്‍ തനിക്ക് മൂന്ന് ഫോര്‍മാറ്റിലും തുടര്‍ന്ന് കളിക്കുക പ്രയാസകരമായിരിക്കും എന്നാണ് വിരാട് കോഹ്‍വി പറഞ്ഞത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ദീപ് ദാസ്ഗുപ്ത പറയുന്നത് ഇന്ത്യന്‍ നായകന്‍ 40 വയസ്സ് വരെ അനായാസം കളിക്കുമെന്നാണ്.

അതിന് കോഹ്‍ലി തന്റെ മനസ്സില്‍ നിന്ന് ഇത്തരം ചിന്തകള്‍ മാറ്റുക മാത്രമാണ് വേണ്ടതെന്നും മുന്‍ താരം പറഞ്ഞു. കോഹ്‍ലിയുടെ ഫിറ്റ്നെസ്സ് നില ഇന്ന് ലോകക്രിക്കറ്റിലുള്ളവരില്‍ ഏറ്റവും മുന്നിലാണെന്നും അത് താരത്തെ 40ാം വയസ്സ് വരെ കളിപ്പിക്കുമെന്നും ദീപ് ദാസ്ഗുപ്ത പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷം കൂടി വിരാട് കോഹ്‍ലിയ്ക്ക് കളിക്കാനാകുമെന്നാണ് തന്റെ അഭിപ്രായമെന്ന് മുന്‍ താരം വ്യക്തമാക്കി.

മാനസികമായും ശാരീരികമായും വിരാട് കോഹ്‍ലിയ്ക്ക് തന്റെ കരിയര്‍ മുന്നോട്ട് കൊണ്ടുപോകുവാനുള്ള ശേഷിയുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞു. താരം തീവ്രതയോടെയാണ് ഓരോ മത്സരത്തെയും സമീപിക്കുന്നതെന്നും അത് മാത്രമാണ് താരത്തെ തളര്‍ത്തിയേക്കാവുന്ന ഒരു കാര്യമെന്നും ദീപ് ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.

Advertisement