ലോക്ക്ഡൗൺ ലംഘിച്ച റോഹോയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താക്കീത്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റോഹോയ്ക്ക് ക്ലബ് താക്കീത് നൽകും. റോഹോ ലോക്ക് ഡൗൺ ലംഘിച്ചു എന്ന് കഴിഞ്ഞ ദിവസം തെളിവുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ ലോണിൽ അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിൽ ആണ് റോഹോ കളിക്കുന്നത്. താരവും സഹോദരനും അർജന്റീനയിൽ പോകർ കളിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

അർജന്റീനയിൽ മെയ് 10 വരെ ലോക്ക് ഡൗൺ നിലനിൽക്കുന്നതിന് ഇടയിലാണ് റോഹോ ഇത്തരം ഒരു മത്സരത്തിൽ ഏർപ്പെട്ടത്. ഇനി ഇത്തരം ലംഘനം ആവർത്തിച്ചാൽ റോഹോയ്ക്ക് പിഴ ലഭിക്കും. നേരത്തെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ലയുടെ താരം ഗ്രീലിഷ്, എവർട്ടൺ താരം മോയിസെ കീൻ എന്നിവരൊക്കെ ലോക്ക് ഡൗൺ ലംഘിച്ചതിന് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.

Advertisement