“ആർതുർ സാവിക്ക് പകരക്കാരൻ ആണ്. താരത്തെ വിൽക്കരുത്”

- Advertisement -

ബാഴ്സലോണ ആർതുറിനെ വിൽക്കാൻ തീരുമാനിച്ചിട്ടുണ്ട് എങ്കിൽ അത് മാറ്റണം എന്ന് മുൻ ബാഴ്സലോണ താരം റിവാൾഡോ. ആർതുർ ബാഴ്സലോണയിൽ വലിയ ഭാവിയുള്ള താരമാണ്. ആർതുറിനെ ഈ സീസൺ അവസാനത്തോടെ വിൽക്കും എന്ന വാർത്തകൾ തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും റിവാൾഡോ പറഞ്ഞു.

ബാഴ്സലോണ സാവിക്ക് പകരക്കാരൻ ആയാണ് ആർതുറിനെ സൈൻ ചെയ്തത്. അതുകൊണ്ട് തന്നെ ആർതുർ വർഷങ്ങളോളം ബാഴ്സലോണ മിഡ്ഫീൽഡിൽ കളിക്കേണ്ടതുണ്ട്. റിവാൾഡൊ പറഞ്ഞു. ആർതുറിനാകെ 23 വയസ്സ് മാത്രമെ ഉള്ളൂ. ഇപ്പോഴും താരം ബാഴ്സലോണയിൽ രണ്ട് വർഷം പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതൽ സമയം താരം അർഹിക്കുന്നു എന്നും റിവാൾഡോ പറഞ്ഞു.

Advertisement