ഡല്‍ഹി ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികളായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍

- Advertisement -

ഡല്‍ഹി അസോസ്സിയേഷന്റെ ക്രിക്കറ്റ് കമ്മിറ്റിയിലേക്ക് വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഗൗതം ഗംഭീറിനെ പ്രത്യേക ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം സേവാഗ്, ആകാശ് ചോപ്ര, രാഹുല്‍ സംഘ്‍വി എന്നിവരെ കമമിറ്റി അംഗങ്ങളായും ഉള്‍പ്പെടുത്തി. ക്രിക്കറ്റ് കമ്മിറ്റിയുടെ ചുമതല അസോസ്സിയേഷന്റെ സെലക്ടര്‍മാരുടെയും കോച്ചുമാരുടെയും നിയമനം ഏകോപിപ്പിക്കുകയും മറ്റു ക്രിക്കറ്റിംഗ് ദൗത്യങ്ങളില്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കുകയെന്നതാണ്.

എന്നാല്‍ ഇപ്പോളും ക്രിക്കറ്റില്‍ സജീവമായി നില്‍ക്കുന്ന ഗൗതം ഗംഭീറിന്റെ ഉള്‍പ്പെടുത്തല്‍ ആശ്ചര്യമുളവാക്കുന്നതാണ്. നിയമനങ്ങളെല്ലാം സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണെന്ന് അസോസ്സിയേഷന്‍ സെക്രട്ടറി രജത് ശര്‍മ്മ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement