ഉസ്ബകിസ്ഥാൻ വിങ് ബാക്ക് ഇനി ഗോകുലം എഫ് സിയിൽ

- Advertisement -

ഉസ്ബകിസ്ഥാൻ വിങ്ബാക്ക് എവ്ഗനി കൊഷ്നോവ് ഇനി കേരളത്തിൽ കളിക്കും. കേരളത്തിൽ നിന്ന് ഐ ലീഗിൽ ഉള്ള ഒരേയൊരു ക്ലബായ ഗോകുലം എഫ് സിയാണ് ഉസ്ബെക്കിസ്ഥാൻ താരവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഫ്രീ ഏജന്റായ കൊഷ്നോവിനെ ഒരു വർഷത്തെ ഗോകുലം സൈൻ ചെയ്തിരിക്കുന്നത്.

വലതു വിങ് ബാക്കായും വലതു വിങ്ങിലും കളിക്കാൻ കഴിവുള്ള താരമാണ് കൊഷ്നോവ്. 25കാരനായ താരം ഉസ്ബെക് സൂപ്പർ ലീഗ് ക്ലബായ എഫ് സി ഷുർതനിൽ നിന്നാണ് ഗോകുലത്തിലേക്ക് എത്തിയിരിക്കുന്നത്. കരാറിൽ ഒപ്പിട്ട താരം ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് എത്തും.

ഇതോടെ ഗോകുലത്തിൽ നാല് വിദേശ താരങ്ങളായി. കഴിഞ്ഞ സീസണിൽ ഒപ്പം ഉണ്ടായിരുന്ന മുസ മുഡ്ഡെ, മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, ഫാബ്രിസിയോ എന്നിവരും ഇപ്പോൾ ഗോകുലവുമായി കരാറിൽ എത്തിയിട്ടുണ്ട്‌. ഇനി രണ്ട് വിദേശ താരങ്ങളെ കൂടെ ടീമിന് സ്വന്തമാക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement