യുവന്റസിന്റെ ഗോൾ കീപ്പറെ സ്വന്തമാക്കി പലെർമോ

- Advertisement -

യുവന്റസിന്റെ ഇറ്റാലിയൻ ഗോൾ കീപ്പറെ സ്വന്തമാക്കി പലെർമോ. യുവന്റസ് ഗോൾകീപ്പർ ആൽബർട്ടോ ബ്രിഗ്‌നോളിയാണ് പലെർമോയിലെത്തിയത്. 2015, യുവന്റസിലെത്തിയ ബ്രിഗ്‌നോളി യുവന്റസിന് വേണ്ടി ഒരു മത്സരം പോലും കളിച്ചിട്ടില്ല. കഴിഞ്ഞ സീസണിൽ ബെനെവെന്റോയിൽ ആയിരുന്നു ബ്രിഗ്‌നോളി.

മൂന്നു വർഷത്തെ കരാറിലാണ് ബ്രിഗ്‌നോളി പലെർമോയിലേക്ക് എത്തുന്നത്. തുടർച്ചയായ പതിനാലു മത്സരങ്ങളിൽ പരാജിതരായി റെക്കോർഡിട്ട ബെനെവെന്റോയ്ക്ക് മിലാനെതിരെ സമനില ഗോൾ നേടിക്കൊടുത്തത് പോയന്റ് നേടി നൽകിയത് ബ്രിഗ്‌നോളിയായിരുന്നു. ബ്രിഗ്‌നോളിയുടെ തൊണ്ണൂറ്റിയഞ്ചാം മിനുട്ടിലെ ഗോൾ ഒരു റെക്കോർഡായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement