ഡേ നൈറ്റ് ടെസ്റ്റിന് വിരാട് കോഹ്‌ലി സമ്മതം മൂളിയെന്ന് സൗരവ് ഗാംഗുലി

- Advertisement -

ഇന്ത്യൻ ടീം ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി സമ്മതം മൂളിയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. എന്നാൽ എപ്പോൾ കളിക്കുമെന്ന കാര്യത്തിൽ വിരാട് കോഹ്‌ലി അഭിപ്രായം രേഖപെടുത്തിയില്ലെന്നും ഗാംഗുലി പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ കുറഞ്ഞു വരുന്ന ആരാധകരുടെ സാന്നിദ്ധ്യം എല്ലാവരും ആലോചിച്ചെന്നും ടി20 ക്രിക്കറ്റ് മറ്റു ഫോര്മാറ്റുകൾക്ക് കടുത്ത വെല്ലുവിളിയാണെന്നും അതുകൊണ്ട് ടെസ്റ്റിൽ ഒരു മാറ്റം ആവശ്യമാണെന്നും ഗാംഗുലി പറഞ്ഞു.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവേയാണ്‌ ഗാംഗുലി ഡേ നൈറ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലിയുടെ അഭിപ്രായം പുറത്തുപറഞ്ഞത്. ചടങ്ങിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദീനും മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷമണും പങ്കെടുത്തു. ഇന്ത്യയുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനം ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച ഘടനയാണെന്നും ലക്ഷ്മൺ പറഞ്ഞു.

Advertisement