ഗാംഗുലിക്ക് പിന്തുണയുമായി അസ്ഹർ

- Advertisement -

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസ്ഹറുദ്ധീൻ. നിലവിൽ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റാണ് മുഹമ്മദ് അസ്ഹറുദ്ധീൻ.  സൗരവ് ഗാംഗുലി മികച്ചൊരു വ്യക്തിയാണെന്നും ഇന്ത്യക്ക് ഒരുപാട് കിരീടങ്ങൾ നേടി കൊടുത്ത താരമാണെന്നും അസ്ഹർ പറഞ്ഞു. സൗരവ് ഗാംഗുലി ക്രിക്കറ്റ് കളിച്ചത് അദ്ദേഹത്തിന്റെ രീതിയിലാണെന്നും അത് പോലെയാവും ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തും ഗാംഗുലി പ്രവർത്തിക്കുകയെന്നും അസ്ഹർ പറഞ്ഞു.

ഡേ നൈറ്റ് ടെസ്റ്റ് നടത്താനുള്ള സൗരവ് ഗാംഗുലിയുടെ തീരുമാനത്തെയും അസ്ഹർ സ്വാഗതം ചെയ്തു.  രാത്രി ടെസ്റ്റ് മത്സരം നടത്താനുള്ള തീരുമാനം മികച്ചൊരു പരീക്ഷണമാണെന്നും അസ്ഹർ പറഞ്ഞു. ബി.സി.സി.ഐ  പ്രസിഡന്റായതിന് ശേഷം സൗരവ് ഗാംഗുലി ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. അസ്ഹറുദ്ധീൻ ഇന്ത്യൻ ക്യാപ്റ്റനായിരിക്കെയാണ് സൗരവ് ഗാംഗുലി ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയത്.

Advertisement