ടി20യില്‍ ഏറ്റവും അധികം റേറ്റിംഗ് പോയിന്റ് നേടുന്ന താരമായി ദാവിദ് മലന്‍

ടി20 റാങ്കിംഗിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം റേറ്റിംഗ് പോയിന്റ് ലഭിയ്ക്കുന്ന താരമായി മാറി ദാവിദ് മലന്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള മലന്‍ 913 പോയിന്റാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയള്ള പരമ്പരയില്‍ നിന്ന് 173 റണ്‍സാണ് താരം നേടിയത്. ഇതില്‍ പുറത്താകാതെ നേടിയ 99 റണ്‍സിന്റെ ഇന്നിംഗ്സും 55 റണ്‍സിന്റെ ഇന്നിംഗ്സും ഉള്‍പ്പെടുന്നു.

900 പോയിന്റ് കടക്കുന്ന ആദ്യ താരം കൂടിയാണ് ദാവിദ് മലന്‍. ആരോണ്‍ ഫിഞ്ച് 2018 ജനുവരിയില്‍ 900 പോയിന്റ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്തുള്ള ബാബര്‍ അസമിനെക്കാള്‍ 44 പോയിന്റ് മുന്നിലാണ് മലന്‍ ഇപ്പോള്‍.

ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 17 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്ക് ആയ 5ാം റാങ്കില്‍ എത്തിയിട്ടുണ്ട്.