അയര്‍ലണ്ട് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം തയ്യാര്‍, ദാവീദ് മലനും ബെന്‍ ഡക്കറ്റും തിരികെ ടീമില്‍

അയര്‍ലണ്ടിനെതിരെയുള്ള ഏക ഏകദിനത്തിനു വേണ്ടിയുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അയര്‍ലണ്ടിനെതിരെയുള്ള ടീമിനെയും പാക്കിസ്ഥാനെതിരെയുള്ള ടി20യിലെ ആദ്യ മത്സരത്തിലേക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേ സമയം ജെയിംസ് വിന്‍സിനെ പാക്കിസ്ഥാനതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ചേര്‍ത്തിട്ടുണ്ട്.

അലെക്സ് ഹെയില്‍സിനെ ടീമില്‍ നിന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നുള്ള മാറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അതേ സമയം ജേസണ്‍ റോയ്ക്ക് പരിക്കേറ്റതോടെ താരം ടീമില്‍ നിന്ന് പുറത്ത് പോകുന്നു. എന്നാല്‍ താരം പാക്കിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയില്‍ തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്.