ദേശീയ ടീമിലെത്തുവാന്‍ തനിക്ക് ചെയ്യാനാകുന്നത് ഇത്ര മാത്രം

ഓസ്ട്രേലിയയുടെ ദേശീയ ടീമിലേക്ക് തിരികെ എത്തുവാന്‍ തനിക്ക് ചെയ്യാനാകുന്നത് വേണ്ടുവോളം റണ്‍സ് നേടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഡേവിഡ് വാര്‍ണറുടെ വിലക്കിന്റെ കാലാവധി മാര്‍ച്ചിലാണ് അവസാനിക്കുക. താരത്തിനൊപ്പം സ്റ്റീവന്‍ സ്മിത്തിനും കാമറൂണ്‍ ബാന്‍ക്രോഫ്ടിനും വിലക്ക് വന്നിരുന്നു. ഇതില്‍ ബാന്‍ക്രോഫ്ടിന്റെ വിലക്ക് ഇക്കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചു.

സെലക്ടര്‍മാരുടെ തീരൂമാനമാണ് തന്നെ കളിയ്ക്കുവാന്‍ തിരഞ്ഞെടുക്കണോ വേണ്ടയോ എന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ഐപിഎല്‍ പോലുള്ള ടൂര്‍ണ്ണമെന്റുകളില്‍ വേണ്ടുവോളം റണ്‍സ് കണ്ടെത്തുക മാത്രമേ തനിക്കിപ്പോള്‍ ചെയ്യാനാകുള്ളുവെന്ന് വാര്‍ണര്‍ പറഞ്ഞു. താന്‍ മെച്ചപ്പെട്ടൊരു വ്യക്തിയായി മാറുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വാര്‍ണര്‍ പങ്കുവെച്ചു.

Previous articleഉഷയുടെ വിജയ കുതിപ്പിന് ഗ്രാൻഡ് ഹൈപ്പർ സൂപ്പർ അവസാനമിട്ടു
Next articleദേശീയ നയൻ സൈഡ് ഫുട്ബോളിനായി കേരള ടീം പുറപ്പെട്ടു