മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് കാപെല്‍ അന്തരിച്ചു

- Advertisement -

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടറും നോര്‍ത്താംപ്ടണ്‍ഷയര്‍ താരവുമായിരുന്ന ഡേവിഡ് കാപെല്‍ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു കാപെല്‍ തന്റെ 57ാം വയസ്സിലാണ് നിര്യാണമടഞ്ഞത്. 2018ല്‍ താരത്തിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.

1981 ടൂറിനെത്തിയ ശ്രീലങ്കയ്ക്കെതിരെ തന്റെ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം നടത്തിയ കാപെല്‍ പിന്നീട് രാജ്യത്തിന് വേണ്ടി 16 ടെസ്റ്റുകളും 23 ഏകദിനങ്ങളിലും കളിച്ചു. 1987ല്‍ പാക്കിസ്ഥാനെതിരെ നേടിയ 98 റണ്‍സാണ് കാപെലിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. 1987ല്‍ ലീഡ്സില്‍ പാക്കിസ്ഥാനെതിരെയായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം.

1998ല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം നോര്‍ത്താംപ്ടണ്‍ഷയറിന്റെ ഡയറക്ടര്‍ ഓഫ് എക്സലന്‍സായി 1999ല്‍ കാപെല്‍ ചുമതലയേറ്റിരുന്നു. പിന്നീട് 2006ല്‍ ടീമിന്റെ മുഖ്യ കോച്ചായും പ്രവര്‍ത്തിച്ചു. ബംഗ്ലാദേശ് വനിത ടീമിന്റെ മുഖ്യ കോച്ചായും 2013ല്‍ ഇംഗ്ലണ്ട് വനിത ടീമിന്റെ ഉപ പരിശീലകനായും ഡേവിഡ് കാപെല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisement