“ഡി ഹിയയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പർ ആകൽ ലക്ഷ്യം” ഡീൻ ഹെൻഡേഴ്സൺ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ച ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സ്ൺ തന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കി. ഡി ഹിയയെ മറികടന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി മാറുകയാണ് തന്റെ ലക്ഷ്യം എന്ന് ഡീൻ പറഞ്ഞു. ഡി ഹിയ വലിയ ഗോൾ കീപ്പറാണ്. അദ്ദേഹം ക്ലബിന് ചെയ്ത സംഭാവനകളും മനോഹരമാണ്. പക്ഷെ തന്റെ ലക്ഷ്യം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം സ്ഥാനമാണ്. ഡീൻ പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ആകുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് താൻ. ഇപ്പോൾ താൻ ഇത് വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നും പരമാവധി പരിശ്രമിക്കും എന്നും ഡീൻ പറഞ്ഞു. അവസാന രണ്ടു സീസണുകളിൽ ലോണ അടിസ്ഥാനത്തിൽ ഷെഫീൽഡിനായി കളിച്ച് ഗംഭീര പ്രകടനം നടത്താൻ ഡീനിനായിരുന്നു. ഇതാണ് ഇത്തവണ ലോണിൽ അയക്കാതെ ഡീനിനെ ക്ലബിൽ തന്നെ നിലനിർത്താം എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ തീരുമാനിക്കാൻ കാരണം.

Advertisement