ഇതാണെടാ ക്യാപ്റ്റന്‍, അവസാന ഓവറിൽ 19 റൺസ് നേടി ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ശ്രീലങ്ക

Dasunshanaka

ദസുന്‍ ഷനകയുടെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ച് ശ്രീലങ്ക. അവസാന ഓവറിൽ 19 റൺസ് വേണ്ട ഘട്ടത്തിൽ കെയിന്‍ റിച്ചാര്‍ഡ്സൺ എറിഞ്ഞ ഓവറിൽ 1 പന്ത് അവശേഷിക്കവെയാണ് ശ്രീലങ്കയുടെ വിജയം.

ആദ്യ രണ്ട് പന്തിൽ നിന്ന് രണ്ട് വൈഡ് അടക്കം നാല് റൺസ് ശ്രീലങ്കയ്ക്ക് ലഭിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത്. പിന്നീട് ഷനക രണ്ട് ഫോറും ഒരു സിക്സും നേടിയപ്പോള്‍ മത്സരം അവസാന പന്തിൽ ഒരു റൺസെന്ന നിലയിലെത്തിയപ്പോള്‍ അതും വൈഡ് എറിഞ്ഞ് കെയിന്‍ റിച്ചാര്‍ഡ്സൺ ശ്രീലങ്കയ്ക്ക് ആശ്വാസ ജയം സമ്മാനിച്ചു.

25 പന്തിൽ പുറത്താകാതെ 54 റൺസ് നേടി ദസുന്‍ ഷനക ആണ് ശ്രീലങ്കയുടെ ഹീറോ.. പതും നിസ്സങ്ക(2), ചരിത് അസലങ്ക(26), ഭാനുക രാജപക്സ(17) എന്നിവര്‍ക്കൊപ്പം ചാമിക കരുണാരത്നേയും(14*) ശ്രീലങ്കയ്ക്കായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

2.5 ഓവറിൽ 44 റൺസാണ് കെയി റിച്ചാര്‍ഡ്സൺ വഴങ്ങിയത്. തന്റെ നാലോവറിൽ 25 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റ് നേടിയ ജോഷ് ഹാസൽവുഡും 2 ഓവറിൽ 8 റൺസിന് 2 വിക്കറ്റ് നേടിയ മാര്‍ക്കസ് സ്റ്റോയിനിസും ഓസീസ് ബൗളര്‍മാരിൽ തിളങ്ങി. ഇതിൽ ജോഷ് ഹാസൽവുഡിനെ ഷനക ഒരോവറിൽ 20 റൺസ് നേടിയിരുന്നു.

നേരത്തെ മാര്‍ക്കസ് സ്റ്റോയിനിസ്(38), സ്റ്റീവ് സ്മിത്ത്(37*), ഡേവിഡ് വാര്‍ണര്‍(39), ആരോൺ ഫിഞ്ച്(29) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഓസ്ട്രേലിയ 176 റൺസ് നേടിയത്.