ഇംഗ്ലണ്ട് പരിശീലക സംഘത്തിലേക്ക് ഡാരൻ ഗഫും

- Advertisement -

ഇംഗ്ലണ്ട് പരിശീലക സംഘത്തിലേക്ക് മുൻ ഫാസ്റ്റ് ബൗളർ ഡാരൻ ഗഫും. ഇംഗ്ലണ്ടിന്റെ ന്യൂസിലാൻഡ് പര്യടനത്തിന് മുന്നോടിയായിട്ടാണ് ബൗളിംഗ് കൺസൽട്ടന്റായി ഡാരൻ ഗഫിനെ നിയമിച്ചത്. ആഷസ് പരമ്പരയോടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ട്രെവർ ബേലിസ്സിന് പകരക്കാരനായി ക്രിസ് സിൽവർവുഡിനെ ഇംഗ്ലണ്ട് പരിശീലകനായി നിയമിച്ചിരുന്നു.

നിലവിൽ നവംബർ 5 മുതൽ 18 വരെ ഡാരൻ ഗഫ്‌ ഇംഗ്ലണ്ട് ടീമിനനെ പരിശീലിപ്പിക്കും. ആദ്യ ടെസ്റ്റ് നവംബർ 20നാണ് ആരംഭിക്കുന്നത്. ഇംഗ്ലണ്ടിന് വേണ്ടി 58 ടെസ്റ്റുകൾ കളിച്ച ഡാരൻ ഗഫ്‌ 229 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റ് മത്സരങ്ങൾക്ക് മുൻപ് ഇംഗ്ലണ്ട് ന്യൂസിലാൻഡിനെതിരെ അഞ്ച് ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്.

Advertisement