സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡും ചർച്ച നടത്തി

- Advertisement -

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും നാഷണൽ ക്രിക്കറ്റ് അക്കാദമി മേധാവിയുമായ രാഹുൽ ദ്രാവിഡും തമ്മിൽ ചർച്ച നടത്തി. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയാണു മുൻ ഇന്ത്യൻ താരങ്ങൾ ചർച്ച നടത്തിയത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ മെച്ചപ്പെടുത്തണമെന്ന മുൻ താരങ്ങളുടെ അഭിപ്രായങ്ങൾക്കിടയിലാണ് ഗാംഗുലിയുടെ സന്ദർശനം.

ബെംഗളൂരുവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ നിർമിക്കാനൊരുങ്ങുന്ന സെന്റർ ഓഫ് എക്സലൻസിന്റെ സ്ഥലവും ഗാംഗുലി സന്ദർശിച്ചു. കർണാടക ഗവൺമെന്റുമായി സഹകരിച്ച് 40 ഏക്കർ സ്ഥലത്താണ് മൂന്ന് ഗ്രൗണ്ടുകളും ഹോസ്റ്റൽ സൗകര്യങ്ങളും അടങ്ങിയ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ പുതിയ കേന്ദ്രം വരുന്നത്.

Advertisement