ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് SGയുടെ പന്തുകൾ

- Advertisement -

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് SGയുടെ പന്തുകൾ ഉപയോഗിക്കും. നവംബർ 22ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ടെസ്റ്റിലേക്ക് SGയുടെ പന്തുകൾ നൽകാൻ ബി.സി.സി.ഐ കമ്പനിയോട് ആവശ്യപെട്ടിട്ടുണ്ട്. SG പന്തുകൾ തന്നെയാണ് മത്സരത്തിൽ ഉപയോഗിക്കുയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

72 പന്തുകൾ നൽകാനാണ് ബി.സി.സി.ഐ SGയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതെ സമയം ഒരു കോംപീറ്ററ്റീവ് മത്സരത്തിൽ SGയുടെ പന്തുകൾ ഉപയോഗിച്ചിട്ടില്ല എന്നത് ഒരു ശ്രേദ്ധേയമാണ്. നേരത്തെ SGപന്തുകളെ പറ്റി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ ദുലീപ് ട്രോഫിയിൽ ഡേ നൈറ്റ് മത്സരങ്ങൾ നടന്നപ്പോൾ കൂക്കബുറയുടെ പന്തുകളാണ് ഉപയോഗിച്ചിരുന്നത്.

Advertisement