ഡാനിയേൽ ലോറൻസിന്റെ ചെറുത്ത് നില്പ്, ആദ്യ ദിവസം ഓള്‍ഔട്ട് ആകാതെ ഇംഗ്ലണ്ട്

Daniellawrence
- Advertisement -

175/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആകാതെ രക്ഷിച്ച് ഡാനിയേൽ ലോറന്‍സിന്റെ ചെറുത്ത് നില്പ്. താരം വാലറ്റത്തിനോടൊപ്പം മുപ്പതോളം ഓവറുകള്‍ തള്ളി നീക്കിയാണ് വന്‍ നാണക്കേടിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.

ഓപ്പണര്‍മാര്‍ ഒന്നാം വിക്കറ്റിൽ 72 റൺസ് കൂട്ടിചേര്‍ത്ത ശേഷം തകര്‍ന്ന ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡറിൽ റോറി ബേൺസും(81) ഡൊമിനിക് സിബ്ലേയും(35) മാത്രമാണ് റൺസ് കണ്ടെത്തിയത്.

Newzealandboult

ഒല്ലി പോപ്പുമായി(19) ബേൺസും ഒല്ലി സ്റ്റോണുമായി ഡാനിയേൽ ലോറന്‍സും നിര്‍ണ്ണായകമായ കൂട്ടുകെട്ടുകള്‍ ആണ് ഇംഗ്ലണ്ടിനായി നേടിയത്. 20 റൺസ് നേടി സ്റ്റോൺ പുറത്താകുമ്പോൾ ഏഴാം വിക്കറ്റിൽ 47 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 258/7 എന്ന നിലയിലാണ്. 67 റൺസുമായി ഡാനിയേൽ ലോറന്‍സും 16 റൺസ് നേടി മാര്‍ക്ക് വുഡുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ന്യൂസിലാണ്ടിനായി മാറ്റ് ഹെന്‍റി, ട്രെന്റ് ബോള്‍ട്ട്, അജാസ് പട്ടേൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement