ബെന്‍ സ്റ്റോക്സിനും തനിക്കും ഒരേ ശൈലി, അത് മാത്രമായിരുന്നു അപകടം പിടിച്ചത് – ബ്രണ്ടന്‍ മക്കല്ലം

Brendonmccullumbenstokes2

ബെന്‍ സ്റ്റോക്സുമായി സഹകരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഞങ്ങള്‍ രണ്ട് പേരും ഒരേ ശൈലിയായിരുന്നു എന്നത് മാത്രമാണ് താന്‍ അപകടം പിടിച്ച കാര്യമായി കരുതിയതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് റെഡ് ബോള്‍ കോച്ച് ബ്രണ്ടന്‍ മക്കല്ലം.

ന്യൂസിലാണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയപ്പോള്‍ വേറിട്ടൊരു ഇംഗ്ലണ്ട് ടീമിനെയാണ് ഇരുവര്‍ക്കും കീഴിൽ കണ്ടത്. ടെസ്റ്റ് ക്രിക്കറ്റിന്റെ അവസാന ദിവസം അനായാസം 299 റൺസ് ചേസ് ചെയ്ത് വിജയം നേടിയ ഇംഗ്ലണ്ടിന്റെ ഈ മാറ്റം മക്കല്ലത്തിന്റെയും ബെന്‍ സ്റ്റോക്സിന്റെയും ശൈലിയുടെ പ്രഭാവം കൂടിയാണ്.

രണ്ട് പേരുടെ ശൈലികളും ഒരു പോലെയാണെങ്കിലും പരസ്പരം ആത്മവിശ്വാസം നൽകിയും പ്രഛോദനം നൽകിയും തങ്ങളിരുവരും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മക്കല്ലം വ്യക്തമാക്കി.