ഡേവിഡ് വില്യംസ് ഇന്ത്യയിലേക്ക് മടങ്ങി എത്താൻ സാധ്യതയില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ ടി കെ മോഹൻ ബഗാൻ വിട്ട ഡേവിഡ് വില്യംസ് ഇന്ത്യയിലേക്ക് മടങ്ങാൻ സാധ്യതയില്ല. മുംബൈ സിറ്റി നൽകിയ ഓഫർ ഡേവിഡ് വില്യംസ് അംഗീകരിച്ചിരുന്നു എങ്കിലും താരം ഇപ്പോൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ല. എ ലീഗിൽ നിന്ന് വില്യംസിന് ഓഫർ ഉണ്ട്. അതിൽ ഒരു ഓഫർ സ്വീകരിച്ച് ഓസ്ട്രേലിയയിൽ തുടരാൻ ആണ് വില്യംസ് ആഗ്രഹിക്കുന്നത്‌.

അവസാന മൂന്ന് സീസണിലും എ ടി കെയുടെ ഒപ്പം ഡേവിഡ് വില്യംസ് ഉണ്ടായിരുന്നു. രണ്ട് സീസൺ മുമ്പ് എടി കെ യെ ഐ എസ് എൽ ചാമ്പ്യന്മാരാക്കിയതിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ഡേവിഡ് വില്യംസ്. എന്നാൽ കഴിഞ്ഞ സീസണിൽ വില്യംസിന് അധികം അവസരം ലഭിച്ചിരുന്നില്ല. പലപ്പോഴും ബെഞ്ചിൽ ആയിരുന്നു. ഇതാണ് താരം ക്ലബ് വിടാൻ കാരണം‌

34കാരനായ താരം കഴിഞ്ഞ മൂന്ന് സീസണിലായി എ ടി കെയ്ക്ക് വേണ്ടി 17 ഗോളുകളും ഒപ്പം 8 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. 55 മത്സരങ്ങൾ ആകെ കളിച്ചിട്ടുണ്ട്.