ചരിത്ര നിമിഷം കുറിച്ച് സ്റ്റെയിന്‍, ഇനി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ തലപ്പത്ത്

- Advertisement -

ഷോണ്‍ പൊള്ളോക്കിന്റെ 421 വിക്കറ്റുകള്‍ മറികടന്ന് ഡെയില്‍ സ്റ്റെയിന്‍. ഇന്ന് സെഞ്ചൂറിയണില്‍ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്റെ രണ്ടാം വിക്കറ്റ് വീണപ്പോളാണ് ചരിത്ര മുഹൂര്‍ത്തത്തിനു സ്റ്റെയിന്‍ അര്‍ഹനായത്. ഫകര്‍ സമനെ ഡീന്‍ എല്‍ഗാറിന്റെ കൈകളിലെത്തിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും അധികം ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമായി സ്റ്റെയിന്‍ മാറി.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാനു ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായി.

Advertisement