ഫാഫ് ഡു പ്ലെസി സൂപ്പര്‍ കിംഗ്സിലേക്ക്, പക്ഷേ ദക്ഷിണാഫ്രിക്കന്‍ ലീഗിൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ ഫ്രാഞ്ചൈസിയുടെ മാര്‍ക്കി താരമായി ഫാഫ് ഡു പ്ലെസിയെ തിരഞ്ഞെടുത്തു. ചെന്നൈ സൂപ്പര്‍ കിംഗ്സിൽ ഒരു കാലത്തെ പ്രധാന താരമായിരുന്നു ഫാഫ് ഡു പ്ലെസി. പിന്നീട് ആര്‍സിബിയുടെ ക്യാപ്റ്റനായി താരം ടീം മാറുകയായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്സ് സസ്പെന്‍ഡ് ചെയ്യപ്പെട്ട 2016, 2017 സീസണുകളിൽ ഒഴികെ 2011 മുതൽ 2021 വരെ ടീമിനെ പ്രതിനിധീകരിച്ച താരമാണ് ഫാഫ് ഡു പ്ലെസി.

അടുത്ത വര്‍ഷം ആദ്യ ആരംഭിയ്ക്കുന്ന ദക്ഷിണാഫ്രിക്ക ടി20 ലീഗിൽ നേരിട്ട് എടുക്കാവുന്ന താരങ്ങളുടെ അവസാന തീയ്യതി ഇന്നലെ ആയിരുന്നു. ആറ് ടീമുകളാണ് ലീഗിലുള്ളത്.

 

Story Highlights: CSK management signs Faf Du Plessis as marquee player for Cricket South Africa(CSA) League