മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഏഥൻ ലയർഡ് ക്യു പി ആറിലേക്ക്

Newsroom

20220811 154251

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ പ്രതീക്ഷയോടെ കാണുന്ന റൈറ്റ് ബാക്ക് ഏഥൻ ലയർഡ് ഈ സീസണിലും ലോണിൽ പോകും. 20കാരനായ താരത്തെ ചാമ്പ്യൻഷിപ്പ് ക്ലബായ ക്യു പി ആർ ആകും സ്വന്തമാക്കുന്നത്. പ്രീസീസണിൽ നല്ല പ്രകടനം കാഴ്ചവെച്ച താരത്തെ ലോണിൽ അയക്കാൻ ആണ് ക്ലബ് പരിശീലകൻ ടെൻ ഹാഗും ആവശ്യപ്പെട്ടത്. കഴിഞ്ഞ സീസണിലെ സ്വാൻസിയിലിം ബൗണ്മതിലും ലോണിൽ കളിച്ച താരമായിരുന്നു ലയർഡ്.

വാറ്റ്ഫോർഡിൽ നിന്നും ലയർഡിന് ഓഫർ ഉണ്ടായിരുന്നു. ആ ഓഫർ നിരസിച്ചാണ് താരത്തെ യുണൈറ്റഡ് ക്യു പി ആറിലേക്ക് അയക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരങ്ങൾക്ക് ഇടയിലെ ഏറ്റവും മികച്ച ഫുൾബാക്കായാണ് ഏഥൻ അറിയപ്പെടുന്നത്‌. ലോണിൽ കഴിവ് തെളിയിച്ച് യുണൈറ്റഡിന്റെ സീനിയർ സ്ക്വാഡിലേക്ക് എത്താൻ ആകും ലയർഡ് ശ്രമിക്കുക. യുണൈറ്റഡിനായി ലീഗ് കപ്പിലും യൂറൊപ്പയിലും എല്ലാം ലയാർഡ് ഇതിനകം കളിച്ചിട്ടുണ്ട്.

Story Highlight: Manchester United have agreed a season-long loan deal for Ethan Laird to move to QPR