ഐ.പി.എൽ. 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സും (സി.എസ്.കെ.) രാജസ്ഥാൻ റോയൽസും (ആർ.ആർ.) തമ്മിലുള്ള വമ്പൻ ട്രേഡ് ചർച്ചകൾ അന്തിമ ഘട്ടത്തിൽ എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് മാറും. സി.എസ്.കെ.യുടെ ഓൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയും സാം കറനും പകരമായി രാജസ്ഥാൻ റോയൽസിലേക്കും പോകും. ഇരു ഫ്രാഞ്ചൈസികളും ട്രേഡ് നടപടികൾ ആരംഭിച്ചുകഴിഞ്ഞു. ഇത് ഔദ്യോഗികമായി പൂർത്തിയാക്കാൻ ഏകദേശം 48 മണിക്കൂറാണ് എടുക്കുക എന്നും റിപ്പോർട്ട് പറയുന്നു.
ജഡേജയുടെ സമ്മതത്തോടെയുള്ള കൈമാറ്റം ഉറപ്പിച്ചുവെങ്കിലും, സി.എസ്.കെയിൽ നിന്ന് ട്രേഡ് ചെയ്യപ്പെടുന്ന രണ്ടാമത്തെ കളിക്കാരനെക്കുറിച്ചുള്ള ചർച്ചകൾ നീണ്ടു പോവുകയായിരുന്നു. മതീശ പതിരാനയെയും ബ്രെവിസിനെയും നൽകാൻ സിഎസ്കെ തയ്യാറായിരുന്നില്ല. അതാണ് അവസാനം രണ്ടാം പ്ലയർ ആയി സാം കറനെ പരിഗണിക്കാൻ രാജസ്ഥാൻ തയ്യാറാകുന്നത്.
ട്രേഡ് വിൻഡോ നവംബർ 15-ന് അവസാനിക്കാനിരിക്കെ, സഞ്ജു സാംസൺ സി.എസ്.കെയിലേക്ക് വരും എന്ന് തന്നെയാണ് സൂചനകൾ.