ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ ഡയറക്ടര്‍ ആയി ഗ്രെയിം സ്മിത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്രിക്കറ്റ് ഡയറക്ടറായി മുന്‍ നായകന്‍ ഗ്രെയിം സ്മിത്തിനെ നിയമിച്ചു. മാര്‍ച്ച് 2020 വരെയാണ് ഈ നിയമനം. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിലൂടെ പോകുന്ന ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ തിരികെ നല്ല സ്ഥിതിയിലേക്ക് കൊണ്ടുവരുവാനുള്ള ദൗത്യമാണ് ഗ്രെയിം സ്മിത്തിനെ കാത്തിരിക്കുന്നത്.
എന്നാല്‍ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് സ്മിത്തിന്റെ കരാര്‍ എന്നത് താരത്തിനെ എത്രമാത്രം സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുമെന്നതിനെക്കുറിച്ച് വ്യക്തത നല്‍കുന്നില്ല.

ദക്ഷിണാഫ്രിക്കയെ 108 ടെസ്റ്റുകളില്‍ നയിച്ചിട്ടുള്ള തരം അവയില്‍ 53 എണ്ണത്തില്‍ വിജയം കുറിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഈ മോശം സമയത്ത് താന്‍ അവരെ സഹായിക്കുവാന്‍ തയ്യാറാണെന്ന് പൊതുസമൂഹത്തില്‍ തന്നെ വ്യക്തമാക്കിയതാണെന്നാണ് സ്മിത്ത് പറയുന്നത്.

സെലക്ഷന്‍ പാനല്‍ പോലും ഇല്ലാത്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ അടിമുടി മാറ്റങ്ങളാണ് ഈ കുറഞ്ഞ കാലയളവില്‍ സ്മിത്ത് വരുത്തേണ്ടതായിട്ടുള്ളത്.