പിവി സിന്ധുവിന് തോല്‍വി

വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ആദ്യ റൗണ്ട് മത്സരത്തില്‍ പിവി സിന്ധുവിന് പരാജയം. ജപ്പാന്റെ അകാനെ യമാഗൂച്ചിയോട് പരാജയമേറ്റു വാങ്ങി പിവി സിന്ധു. നിലവിലെ ചാമ്പ്യനായ സിന്ധു തന്റെ മോശം ഫോം തുടരുകയാണ്. മൂന്ന് ഗെയിം പോരാട്ടത്തിലാണ് സിന്ധുവിന്റെ തോല്‍വി.

ആദ്യ ഗെയിം ജയിച്ചുവെങ്കിലും പിന്നീട് സിന്ധുവിന് കാലിടറുകയായിരുന്നു. മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ നിഷ്പ്രഭമാക്കി അകാനെ യമാഗൂച്ചി 18-21, 21-18, 21-8 എന്ന സ്കോറിന് 69 മിനുട്ടില്‍ മത്സരം സ്വന്തമാക്കുകയായിരുന്നു. രണ്ടാം മത്സരത്തില്‍ സിന്ധു ചൈനയുടെ ചെന്‍ യൂ ഫെയിനെ നേരിടും.

യു ഫെയ് ഇന്ന് ചൈനീസ് താരം ഹി ബിംഗ് ജിയാവോയെ നേരിട്ടുള്ള ഗെയിമില്‍ 21-9, 21-18 എന്ന സ്കോറിന് പരാജയപ്പെടുത്തിയിരുന്നു.