ഇന്ത്യ ഓസ്ട്രേലിയയില്‍ രണ്ട് ഡേ നൈറ്റ് ടെസ്റ്റ് കളിക്കണമെന്ന് ആവശ്യവുമായി ക്രിക്കറ്റ് ഓസ്ട്രേലിയ

Photo:Twitter

ഇന്ത്യ ഓസ്ട്രേലിയയിലേക്ക് നവംബര്‍ 2020ല്‍ നാല് ടെസ്റ്റുകള്‍ അടങ്ങിയ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയ്ക്കായി എത്തുമ്പോള്‍ ഈ ടെസ്റ്റുകളില്‍ രണ്ടെണ്ണം ഡേ നൈറ്റ് ടെസ്റ്റുകളാകണമെന്ന ആവശ്യം ക്രിക്കറ്റ് ഓസ്ട്രേലിയ മുന്നോട്ട് വെച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. അത് സംഭവിക്കുകയാണെങ്കില്‍ ഒരു പരമ്പരയില്‍ ഒന്നിലധികം ടെസ്റ്റുകള്‍ പിങ്ക് ബോളില്‍ കളിക്കുന്നുവെന്ന പ്രത്യേകത പരമ്പരയ്ക്ക് വരും.

പെര്‍ത്തും അഡിലെയ്ഡുമാണ് ഡേ നൈറ്റ് ടെസ്റ്റുകള്‍ക്കായി ഓസ്ട്രേലിയ മുന്നോട്ട് വയ്ക്കുന്ന വേദികള്‍. ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ജനുവരിയില്‍ മാത്രമേ ബിസിസിഐയെ ഇത് സംബന്ധിച്ച ചര്‍ച്ചയ്ക്കായി സമീപിക്കുകയുള്ളുവെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.