സെവൻസ് സീസണ് ആവേശ തുടക്കം, അൽ മദീനയെ തോൽപ്പിച്ച് അൽ മിൻഹാൽ വളാഞ്ചേരി

പുതിയ സീസൺ അഖിലേന്ത്യാ സെവൻസിന് ആവേശ തുടക്കം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ഉദയ പറമ്പിൽ പീടിക അൽ മിൻഹാൽ വളാഞ്ചേരി ആണ് ആദ്യ വിജയം സ്വന്തമാക്കിയത്. ശക്തരായ അൽ മദീന ചെർപ്പുളശ്ശേരിയെ ആണ് ആദ്യ മത്സരത്തിൽ അൽ മിൻഹാൽ വീഴ്ത്തിയത്. ഏക ഗോളിനായിരുന്നു വിജയം.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ആയിരുന്നു ഗോൾ പിറന്നത്. കയ്യാം കളിയിൽ എത്തിയ മത്സരത്തിൽ റിൻഷാദ്, ഇജാസ് എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. നാളെ നടക്കുന്ന മത്സരത്തിൽ സബാൻ കോട്ടക്കൽ കെ ആർ എസ് കോഴിക്കോടിനെ നേരിടും.