ഈ താരത്തിന്റെ സേവനം നഷ്ടമാകുമെന്ന് അറിയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

- Advertisement -

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018 സീസണില്‍ റോന്‍സ്ഫോര്‍ഡ് ബീറ്റണിന്റെ സേവനം നഷ്ടമാകുമെന്ന് അറിയിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. പകരം യുഎസ് താരം അലി ഖാനെ ടീമില്‍ എത്തിച്ചിട്ടുണ്ടെന്നും ഫ്രാഞ്ചൈസി ഇന്ന് അറിയിച്ചു. അലി ഗയാന ആമസോണ്‍ വാരിയേഴ്സിനു വേണ്ടി 2016ല്‍ സിപിഎല്‍ കളിച്ചിട്ടുണ്ട്.

നൈറ്റ് റൈഡേഴ്സ് തങ്ങളുടെ കിരീടം നിലനിര്‍ത്തുവാന്‍ ഓഗസ്റ്റ് എട്ടിനു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സെയിന്റ് ലൂസിയ സ്റ്റാര്‍സിനെ നേരിടും. നേരത്തെ ടീമിനു ഷദബ് ഖാന്റെ സേവനം നഷ്ടമായിരുന്നു. അന്താരാഷ്ട്ര ഡ്യൂട്ടി മൂലം താരം സിപിഎല്‍ 2018 കളിക്കില്ലെന്ന് അറിയിച്ചിരുന്നു. പകരം ഓസ്ട്രേലിയന്‍ താരം ഫവദ് അഹമ്മദ് കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement