ക്രൊയേഷ്യൻ ടീമിന് സമാനതകളിൽ ഇല്ലാത്ത സ്വീകരണം

- Advertisement -

ലോകകപ്പിൽ അത്ഭുതങ്ങൾ കാണിച്ച് മടങ്ങി എത്തിയ ക്രൊയേഷ്യൻ ടീമിന് സ്വന്തം നാട്ടിൽ അതിശയിപ്പിക്കുന്ന വരവേൽപ്പ്. റഷ്യയിൽ നിന്ന് ഇന്ന് നാട്ടിലേക്ക് തിരിച്ചെത്തിയ ടീമിനെ കാണാം പതിനായിരങ്ങളാണ് വിമാനതാവളം മുതൽ വഴിയിൽ ഉടനീളം അണിനിരന്നത്. ക്രൊയേഷ്യയിൽ വിമാനം ഇറങ്ങിയ ടീം തുറന്ന ബസ്സിലാണ് ആരാധകരെ കാണാൻ ഇറങ്ങിയത്.

സാഗ്രെബിലാണ് ടീമിനെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരുപാടികൾ ഒരുക്കിയിരിക്കുന്നത്‌. ടീം ബസ്സിന് പിറകിൽ ആയിരങ്ങളാണ് ടീമിനെ അനുഗമിക്കുന്നത്. ബൈകിലും കാൽ നടയായും ആൾക്കാർ ടീമിനൊപ്പം യാത്ര ചെയ്തു. ഇന്നലെ ഫൈനലിൽ പരാജയപ്പെട്ടു എങ്കിലും ക്രൊയേഷ്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരുന്നു ക്രൊയേഷ്യക്ക് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement