യുവന്റസിനെ ഇനിയും മികച്ചതാക്കാൻ തനിക്ക് കഴിയുമെന്ന് റൊണാൾഡോ

- Advertisement -

യുവന്റസിലേക്കുള്ള തന്റെ കൂടുമാറ്റത്തിന്റെ ഔദ്യോഗിക നടപടികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കി. ക്ലബ് ഒരുക്കിയ ആദ്യ പത്രസമ്മേളനത്തിൽ യുവന്റസിൽ എത്തിയതിൽ സന്തോഷമുണ്ടെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു‌. യുവന്റസ് ലോകത്തെ മികച്ച ക്ലബുകളിൽ ഒന്നാണ്. ഈ യാത്ര താൻ വളരെ ആലോചിച്ച് എടുത്തതാണെന്നും റൊണാൾഡോ പറഞ്ഞു‌.

വെല്ലുവിളികൾ ആണ് എന്റെ ജീവിതം എന്നും. സ്പോർടിംഗിൽ നിന്ന് മാഞ്ചസ്റ്ററിൽ എത്തിയതും അവിടെ നിന്ന് റയലിൽ എത്തിയതും ഒക്കെ താൻ വെല്ലുവിളികളെ നേരിടുകയായിരുന്നു എന്നും. അതിന്റെ തുടർച്ചയാണിതെന്നും റൊണാൾഡോ പറഞ്ഞു. ഇറ്റലിയിലെ ഏറ്റവും മികച്ച ക്ലബാണ് യുവന്റസ്. ആ യുവന്റസിനെ ഇതിലും ഉയരത്തിലേക്ക് എത്തിക്കാൻ തനിക്കാകുമെന്നും ക്രിസ്റ്റ്യാനോ തന്റെ ആദ്യ പത്ര സമ്മേളനത്തിൽ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement