കാന്റെക്ക് വീണ്ടും പരിക്ക്

Kante Chelsea Liverpool

ചെൽസി മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് വീണ്ടും പരിക്ക്. പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ലിവർപൂളിനെതിരായ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. സാദിയോ മാനെയുടെ ടാക്കിളിൽ ആണ് കാന്റെക്ക് പരിക്കേറ്റത്. തുടർന്ന് പരിക്കേറ്റ കാന്റെക്ക് പകരം രണ്ടാം പകുതിയിൽ കോവസിച്ച് ആണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്. മത്സരത്തിൽ 10 പേരായി ചുരുങ്ങിയിട്ടും ചെൽസി ലിവർപൂളിനെതിരെ 1-1ന് സമനില പിടിച്ചിരുന്നു.

നേരത്തെ സൂപ്പർ കപ്പ് ഫൈനൽ മത്സരത്തിന്റെ വാം അപ്പിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. തുടർന്ന് പ്രീമിയർ ലീഗ് സീസണിൽ ചെൽസിയുടെ ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെതിരെ കാന്റെ കളിച്ചിരുന്നില്ല. തുടർന്ന് നടന്ന ആഴ്‌സണലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായാണ് കാന്റെ ഇറങ്ങിയത്.

Previous articleറസ്സൽ ആദ്യ പന്തിൽ പുറത്ത്, തല്ലാവാസിനെതിരെ 15 റൺസ് വിജയവുമായി ബാര്‍ബഡോസ് റോയല്‍സ്
Next articleഅമദ് ദിയാലോയെ ഡച്ച് ലീഗിൽ ലോണിൽ കളിക്കും