റോവ്മന് പവലിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 20 ഓവറില്‍ നിന്ന് 206/6 എന്ന സ്കോര്‍ നേടിയെങ്കിലും ജയം നേടാനാകാതെ ജമൈക്ക തല്ലാവാസ്. മഴ മൂലം 11 ഓവറില്‍ നിന്ന് 118 റണ്‍സ് എന്ന് രീതിയില്‍ വിജയ ലക്ഷ്യം പുനക്രമീകരിച്ചത് 10.1 ഓവില്‍ 3 വിക്കറ്റ് ജയം നേടിയത് വഴി പാട്രിയറ്റ്സ് പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയായിരുന്നു.
റോവ്‍മന്‍ പവലല്‍ 40 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍(32), ഓപ്പണര്‍ ഗ്ലെന്‍ ഫിലിപ്പ്സ്(40) എന്നിവരും ടീമിനായി തിളങ്ങി. ബെന്‍ കട്ടിംഗ് രണ്ടും ഓരോ വിക്കറ്റുമായി ഫാബിയന്‍ അലെന്‍, അല്‍സാരി ജോസഫ്, കാര്‍ലോസ് ബ്രാത്‍വൈറ്റ് എന്നിവരും പാട്രിയറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങി.
രണ്ടാം ഓവറില്‍ പൂജ്യം റണ്‍സിനു എവിന്‍ ലൂയിസിനെ നഷ്ടമായെങ്കിലും 24 പന്തില്‍ നിന്ന് 41 റണ്‍സ് നേടി ക്രിസ് ഗെയിലും അത്രയും തന്നെ പന്തില്‍ 45 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ഡൂസനും ചേര്‍ന്ന് പാട്രിയറ്റ്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പുറത്താകാതെ നിന്ന ഡൂസനു കൂട്ടായി മഹമ്മദുള്ള 11 പന്തില്‍ 28 റണ്‍സ് നേടി പുറത്താകാതെ നിന്നു.