അരങ്ങേറ്റം ഉജ്ജ്വലമാക്കി മിഗായേൽ, 120 റൺസ് വിജയവുമായി ജമൈക്ക തല്ലാവാസ്

Jamaicatallawahsmigaelpretorious

ആന്‍ഡ്രേ റസ്സലിന്റെയും ടോപ് ഓര്‍ഡറിന്റെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ 255/5 എന്ന സ്കോര്‍ നേടിയ ജമൈക്ക തല്ലാവാസ് എതിരാളികളായ സെയിന്റ് ലൂസിയ കിംഗ്സിനെ 135 റൺസിന് ഓള്‍ഔട്ട് ആക്കി 120 റൺസിന്റെ വിജയം സ്വന്തമാക്കി.

നാല് വിക്കറ്റ് നേടിയ മിഗായേൽ പ്രിട്ടോറിയസും മൂന്ന് വിക്കറ്റ് നേടി ഇമ്രാന്‍ ഖാനുമാണ് സെയിന്റ് ലൂസിയ കിംഗ്സിന്റെ പതനത്തിന് കാരണമായത്. 17.3 ഓവറിൽ ടീം ഓള്‍ഔട്ട് ആയപ്പോള്‍ 56 റൺസ് നേടിയ ടിം ഡേവിഡ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. 28 പന്തിൽ ആണ് ടിം ഈ സ്കോര്‍ നേടിയത്. വഹാബ് റിയാസ് 26 റൺസ് നേടി.

Previous articleനേപ്പാളിനെ നേരിടാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളി സാന്നിദ്ധ്യമായി സഹൽ ടീമിൽ
Next articleആദ്യ ജയം തേടി ആഴ്സണൽ ഇന്ന് മാഞ്ചസ്റ്ററിൽ, കരുത്ത് കാട്ടാൻ ഒരുങ്ങി സിറ്റി