നേപ്പാളിനെ നേരിടാനുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു, മലയാളി സാന്നിദ്ധ്യമായി സഹൽ ടീമിൽ

20210827 234223

2021 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര സൗഹൃദങ്ങൾക്കായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. 25 അംഗ സ്ക്വാഡിലെ ഏക മലയാളി സാന്നിദ്ധ്യം സഹൽ അബ്ദുൽ സമദ് ആണ്. ആശിഖ് കുരുണിയനും രാഹുൽ കെ പിയും പരിക്ക് കാരണം ടീമിനൊപ്പം ഉണ്ടാകില്ല.

ഈ മാസം 15 മുതൽ കൊൽക്കത്തയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു ഇന്ത്യൻ ടീം. സെപ്റ്റംബറിൽ നേപ്പാളിനെയാണ് ഇന്ത്യ സൗഹൃദ മത്സരങ്ങളിൽ നേരിടുക. എ എഫ് സി കപ്പിൽ കളിച്ച എടികെ മോഹൻ ബഗാനിലെയും ബെംഗളൂരു എഫ്‌സിയിലെയും താരങ്ങൾ ക്യാമ്പിനൊപ്പം ചേർന്നു. 29ആം തീയതി ഇന്ത്യൻ ടീം നേപ്പാളിലേക്ക് പോകും

25-man India Squad:

Goalkeepers: Amrinder Singh, Dheeraj Singh Moirangthem, Gurpreet Singh Sandhu.

Defenders: Pritam Kotal, Chinglensana Singh Konsham, Mandar Rao Dessai, Akash Mishra, Rahul Bheke, Subhasish Bose, Seriton Fernandes.

Midfielders: Lalengmawia, Bipin Singh, Anirudh Thapa, Sahal Abdul Samad, Brandon Fernandes, Liston Colaco, Yasir Mohammad, Glan Martins, Suresh Singh Wangjam, Jeakson Singh, Pronay Halder.

Forwards: Manvir Singh, Rahim Ali, Sunil Chhetri, Farukh Choudhary.

Previous articleഅരങ്ങേറ്റത്തിൽ ഇരട്ട ഗോളുമായി കൊറേയ, ഇന്റർ മിലാന് രണ്ടാം വിജയം
Next articleഅരങ്ങേറ്റം ഉജ്ജ്വലമാക്കി മിഗായേൽ, 120 റൺസ് വിജയവുമായി ജമൈക്ക തല്ലാവാസ്