ആദ്യ ജയം തേടി ആഴ്സണൽ ഇന്ന് മാഞ്ചസ്റ്ററിൽ, കരുത്ത് കാട്ടാൻ ഒരുങ്ങി സിറ്റി

Ben White Arsenal

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ആഴ്സണലിന് വീണ്ടും വമ്പന്മാരുടെ വെല്ലുവിളി. അതി ശക്തരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഇന്ന് ലണ്ടൻ ക്ലബ്ബിന്റെ എതിരാളികൾ. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5 മണിക്ക് സിറ്റിയുടെ മൈതാനമായ എത്തിഹാദ് സ്റ്റേഡിയത്തിൽ ആണ് കളി അരങ്ങേറുക.

ലീഗിൽ ആദ്യത്തെ 2 കളിയും തോറ്റ ആഴ്സണലിന് ഇന്നത്തേത് നിർണായക പോരാട്ടമാണ്. ഇന്നും തോറ്റാൽ അത് പരിശീലകൻ ആർട്ടറ്റക്ക് വൻ സമ്മർദ്ദം ആകും നൽകുക. മറുവശത്ത് സിറ്റി നോർവിച്ചിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്ത ആവേശവുമായാണ് എത്തുന്നത്. സിറ്റി നിരയിൽ കെവിൻ ഡു ബ്രെയ്ൻ, ഫോടൻ എന്നിവർ ഇന്നും കളിക്കാൻ സാധ്യത ഇല്ല. ആഴ്സണൽ നിരയിൽ ബകായോ സാക കളിച്ചേക്കും. ലീഗ് കപ്പ് മത്സരത്തിന് ഇടയിൽ താരത്തിന് ഏറ്റ പരിക്ക് അത്ര സാരമുള്ളതല്ല.

Previous articleഅരങ്ങേറ്റം ഉജ്ജ്വലമാക്കി മിഗായേൽ, 120 റൺസ് വിജയവുമായി ജമൈക്ക തല്ലാവാസ്
Next articleഇസ്രു ഉഡാനയ്ക്ക് അഞ്ച് വിക്കറ്റ്, വിജയ വഴിയിലേക്ക് തിരികെ എത്തി ട്രിന്‍ബാഗോ