ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന താരമായി ഡ്വെയിന്‍ ബ്രാവോ

- Advertisement -

ടി20 ക്രിക്കറ്റില്‍ അഞ്ഞൂറ് വിക്കറ്റെന്ന നേട്ടം കൊയ്ത് ഡ്വെയിന്‍ ബ്രാവോ. ഇന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ റോസ്ടണ്‍ ചേസിന്റെ വിക്കറ്റ് നേടിയാണ് ഈ നേട്ടം ഡ്വെയിന്‍ ബ്രാവോ സ്വന്തമാക്കിയത്. ഡ്വെയിന്‍ ബ്രാവോയ്ക്ക് പിന്നില്‍ ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റ് നേടിയ താരം ലസിത് മലിംഗയാണ്.

390 വിക്കറ്റ് നേടിയ മലിംഗയ്ക്ക് പിന്നിലായി സുനില്‍ നരൈന്‍ 383 വിക്കറ്റും ഇമ്രാന്‍ താഹിര്‍ 374 വിക്കറ്റും സൊഹൈല്‍ തന്‍വീര്‍ 356 വിക്കറ്റും നേടിയപ്പോള്‍ ഷാക്കിബ് അല്‍ ഹസന്‍ 354 വിക്കറ്റ് നേടിയിട്ടുണ്ട്.

Advertisement