ഡിഹെയയോട് പോരാടാൻ തന്നെ തീരുമാനം, ഡീൻ ഹെൻഡേഴ്സൻ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പിട്ടു

- Advertisement -

ഡേവിഡ് ഡിഹയയുടെ യുണൈറ്റഡ് ഗോൾ കീപ്പർ സ്ഥാനത്തിന് വൻ ഭീഷണി ഉയർത്താൻ ഡീൻ ഹെൻഡേഴ്സൻ പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം 2025 വരെ താരം ഓൾഡ് ട്രാഫോഡിൽ തുടരും. ഇത് ഒരു വർഷം കൂടെ നീട്ടാൻ ഉള്ള ഓപ്‌ഷനും കരാറിലുണ്ട്. ഷെഫീൽഡ് യുണൈറ്റഡിൽ ലോണിൽ പോയി മിന്നും പ്രകടനം കാഴ്ച വച്ചതോടെയാണ് ഹെൻഡേഴ്സൻ ഫുട്‌ബോൾ ലോകത്ത് ശ്രദ്ധേയനായത്.

സമീപകാലത്ത് ഏറെ വിമർശനങ്ങൾ നേരിട്ട ഡേവിഡ് ഡിഹെയയോട് ഒന്നാം നമ്പർ സ്ഥാനത്തിനായി പോരാടുക എന്നത് തന്നെയാണ് താരം ലക്ഷ്യം വെക്കുന്നത്. 23 വയസുകാരനായ താരം ക്ലബ്ബ് ഏറെ പ്രതീക്ഷ പുലർത്തുന്ന യുവ താരമാണ്. 3 സീസണിൽ ഷെഫീൽഡ് യുനൈറ്റഡിനായി വല കാത്തിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടർ 21 താരമായിരുന്നു.

Advertisement