CPL

ബാര്‍ബഡോസിനെ തറപറ്റിച്ച് ജമൈക്ക തല്ലാവാസ്

Sports Correspondent

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്താകാതെ നേടിയ 73 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് നിശ്ചിത 20 ഓവറില്‍ നിന്ന് 151 റണ്‍സാണ് 9 വിക്കറ്റുകളുടെ നഷ്ടത്തില്‍ നേടിയത്. ഇമ്രാന്‍ ഖാന്‍(20), ആഷ്‍ലി നഴ്സ്(20) എന്നിവരാണ് ടീമില്‍ രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. തല്ലാവാസിനു വേണ്ടി പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ഒഷെയ്ന്‍ തോമസ് രണ്ട് വിക്കറ്റുമായി ബൗളര്‍മാരെ നയിച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ തല്ലാവാസിനു വേണ്ടി ജോണ്‍സണ്‍ ചാള്‍സ് 33 പന്തില്‍ നേടിയ 53 റണ്‍സാണ് വിജയത്തിനു അടിത്തറ നല്‍കിയത്. റോവ്മന്‍ പവല്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നു. ഡേവിഡ് മില്ലര്‍(14), കോളിന്‍ ഡി ഗ്രാന്‍ഡോം(15*) എന്നിവരുടെ സ്കോറുകള്‍ കൂടി ചേര്‍ന്നപ്പോള്‍ 17.2 ഓവറില്‍ 153/5 എന്ന സ്കോര്‍ നേടി തല്ലാവാസ് വിജയം ഉറപ്പാക്കി. ജോണ്‍സണ്‍ ചാള്‍സ് ആണ് കളിയിലെ താരം.

വഹാബ് റിയാസ് രണ്ടും മുഹമ്മദ് ഇര്‍ഫാന്‍, ചെമാര്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും ബാര്‍ബഡോസിനു വേണ്ടി നേടി.