ഇന്ത്യന്‍ ടീമിലും കൊറോണയെന്ന് സൂചന

India

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കവെ ഇന്ത്യന്‍ ക്യാമ്പിലും കൊറോണയെന്ന് സൂചന. ക്രിക്കറ്റ് വെബ് സൈറ്റ് ആയ ക്രിക്ക്ബസ് ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ആരാണ് ഈ താരം എന്നതിന്റെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ലെങ്കിലും വാര്‍ത്ത പുറത്ത് വിട്ടവര്‍ക്ക് അത് ആരാണെന്ന സൂചനയുണ്ടെന്നാണ് അറിയുന്നത്.

ഒരാള്‍ക്ക് മാത്രമാണിപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും ഒന്നിലധികം താരങ്ങള്‍ ഉണ്ടായേക്കാം എന്നാണ് ഉള്ള വിലയിരുത്തലുകള്‍. ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ ടീം തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിനായി ഡര്‍ഹത്തിലേക്ക് യാത്രയാകേണ്ടതായിരുന്നു. പോസിറ്റീവ് ആയ താരം ഡര്‍ഹത്തിലേക്ക് യാത്രയാകില്ലെന്നാണ് അറിയുന്നത്.

ഇംഗ്ലണ്ടിന്റെ നാഷണൽ ഹെൽത്ത് സര്‍വീസ് ഉടനെ പേര് പുറത്ത് വിടും എന്നാണ് ലഭിയ്ക്കുന്ന വിവരം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷമുള്ള ഇടവേളയിൽ ഈ താരത്തെ ആളുകള്‍ കൂടിയ സ്ഥലത്ത് കണ്ടെത്തിയിരുന്നുവെന്നാണ് ലഭിച്ച വിവരം.

കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്. ബിസിസിഐ ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സര്‍വീസസുമായി ചേര്‍ന്നാണ് ഈ സൗകര്യം ഒരുക്കിയത്.

Previous articleമന്ഥാനയുടെ മികവിനും രക്ഷിക്കാനായില്ല ഇന്ത്യയെ, പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
Next articleമാര്‍ഷും ഫിഞ്ചും കസറി, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ