6 പാകിസ്ഥാൻ താരങ്ങളുടെ പുതിയ പരിശോധന ഫലം കൊറോണ നെഗറ്റീവ്

- Advertisement -

ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് നടത്തിയ ടെസ്റ്റിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 10 പാകിസ്ഥാൻ താരങ്ങളിൽ 6 പേരുടെ പുതിയ പരിശോധന ഫലം നെഗറ്റീവായി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുതുതായി നടത്തിയ ടെസ്റ്റിലാണ് ഈ താരങ്ങളുടെ പരിശോധന ഫലം നെഗറ്റിവായത്. ഫഖർ സമാൻ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് ഹഫീസ്, മുഹമ്മദ് റിസ്‌വാൻ, ശദാബ് ഖാ, വഹാബ് റിയാസ് എന്നിവരുടെ ടെസ്റ്റുകളാണ് നെഗറ്റീവായത്.  ഹൈദർ അലി, ഹാരിസ് റൗഫ്, കാഷിഫ് ഭാട്ടി, ഇമ്രാൻ ഖാൻ, പരിശീലക സംഘത്തിലുള്ള മലങ് അലി എന്നിവരാണ് പുതിയ ടെസ്റ്റിലും കൊറോണ പോസറ്റീവ് ആയത്.

ആദ്യ ടെസ്റ്റിൽ നെഗറ്റീവ് ആയ എല്ലാവരുടെയും പുതിയ പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. പുതിയ പരിശോധന ഫലം കൂടി വന്നതോടെ 20 അംഗ പാകിസ്ഥാൻ സംഘം നാളെ ഇംഗ്ലണ്ടിലേക്ക് തിരിക്കും. ഇതിൽ 11 പേർ പരിശീലക സംഘത്തിലുള്ളവരാണ്. അവസാനം നടത്തിയ ടെസ്റ്റിൽ കൊറോണ വൈറസ് നെഗറ്റീവായ പാകിസ്ഥാൻ താരങ്ങൾ അടുത്ത ആഴ്ച പുതിയ ടെസ്റ്റ് കൂടി നടത്തിയതിന് ശേഷം ഇംഗ്ലണ്ടിൽ പാകിസ്ഥാൻ ടീമിനൊപ്പം ചേരുമെന്നും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Advertisement