എറിക്സണിൽ തട്ടി വെയിൽസ് വീണു

യുവേഫ നാഷൺസ് ലീഗിൽ വെയിൽസിന് പരാജയം. ഡെന്മാർക്കിനെ നേരിട്ട വെയിൽസ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. അസോസിയേഷനുമായുള്ള തർക്കങ്ങൾ അവസാനിച്ച് എത്തിയ പ്രമുഖ താരങ്ങളെല്ലാം ഫോമിൽ ആയതാണ് ഡെന്മാർക്കിന് ജയം എളുപ്പമാക്കിയത്.

ടോട്ടൻഹാം താരം എറിക്സണാണ് മത്സരത്തിലെ രണ്ടു ഗോളുകളും നേടിയത്. ഇതോടെ എറിക്സന് ഡെന്മാർക്ക് ജേഴ്സിയിൽ അവസാന 18 മത്സരങ്ങളിൽ 14 ഗോളുകളായി. ഗരെത് ബെയ്ലും സംഘവും ഇന്ന് മികവിലേക്കെ ഉയർന്നില്ല. കഴിഞ്ഞ സൗഹൃദ മത്സരത്തിൽ വെയിൽസ് അയർലണ്ടിനെ തകർത്തിരുന്നു.

Previous articleലീഡ് നൂറ് കടന്നു, ഇംഗ്ലണ്ടിനെ കുക്ക് മുന്നോട്ട് നയിക്കുന്നു
Next articleയാർമലെങ്കോയുടെ ഗോളിൽ സ്ലോവാക്യയെ പരാജയപ്പെടുത്തി ഉക്രെയിൻ