അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ

Devonconway
- Advertisement -

ലോര്‍ഡ്സിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റത്തിൽ അര്‍ദ്ധ ശതകം നേടി ഡെവൺ കോൺവേ. ടോം ലാഥമിനെ ആദ്യ സെഷനിൽ നഷ്ടമായ ന്യൂസിലാണ്ടിന് രണ്ടാം സെഷനിൽ കെയിൻ വില്യംസണെയും റോസ് ടെയിലറെയും നഷ്ടമാകുകയായിരുന്നു. വില്യംസണെ ജെയിംസ് ആൻഡേഴ്സൺ പുറത്താക്കിയപ്പോൾ റോസ് ടെയിലറെ വീഴ്ത്തി ഒല്ലി റോബിൻസൺ അരങ്ങേറ്റത്തിൽ തന്റെ രണ്ടാമത്തെ വിക്കറ്റും നേടി.

Ollierobinson

വില്യംസൺ 13 റൺസ് നേടി പുറത്തായപ്പോൾ 28 റൺസാണ് രണ്ടാം വിക്കറ്റിൽ ന്യൂസിലാണ്ട് നേടിയത്. റോസ് ടെയിലറിനൊപ്പം ഡെവൺ കോൺവേ 28 റണ്‍സ് കൂടി നേടിയപ്പോൾ വീണ്ടും കൂട്ടുകെട്ട് തകരുന്ന കാഴ്ചയാണ് കണ്ടത്. പിന്നീട് കോൺവേയും ഹെൻറി നിക്കോളസും ചേ‍ര്‍ന്ന് നാലാം വിക്കറ്റിൽ 30 റൺസാണ് നേടിയത്.

Jamesandersonkanewilliamson

ചായയ്ക്ക് പിരിയുമ്പോൾ ന്യൂസിലാണ്ട് 144/3 എന്ന നിലയിൽ ആണ്. 71 റൺസുമായി ഡെവൺ കോൺവേയും 10 റൺസ് നേടി ഹെൻറി നിക്കോളസുമാണ് ക്രീസിലുള്ളത്.

Advertisement